ചരിത്രം പിറന്നിരിക്കുന്നു ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കേരളത്തിന് ഐ ലീഗ് കിരീടം അതും ഗോകുലം കേരളത്തിലൂടെ.!! ആവേശകരമായ അവസാന നിർണായക മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ട്രാവുവിനെ തകർത്താണ് ഗോകുലം കേരള ഐ ലീഗ് ചാമ്പ്യൻമാരായത്.ആദ്യ പകുതിയിൽ കേരളം ഒരു ഗോളിന് പിന്നിൽ ആയിരിക്കെ രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവ് ലൂടെ 4 ഗോളുകളാണ് ട്രാവുവിന്റെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്
