ചെപ്പോകിൽ നടകുന്ന ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ ജോ റൂട്ട് ഇന്ത്യൻ സ്പിന്നർമാരെ ഗംഭീരമായ ഫൊമിലൂടെയാണ് നേരിട്ട് മനോഹരമായ ഒരു ഡബിൾ സെഞ്ചുറി കരസ്ഥമാകിയത് മടങ്ങിയത് .
ക്രിക്കെറ്റിന്റെ എല്ലാ മനോഹരിതയം നിറഞ്ഞ ഇന്നിംഗ്സ് ആയിരുന്നു റൂട്ടിന്റേത് 218 കടന്ന റൂട്ടിനെ ഷഹബാസ് നദീം എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. നൂറാം ടെസ്റ്റില്‍ ഇരട്ട ശതകത്തിലേക്ക് എത്തുന്ന ആദ്യ താരം എന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. റൂട്ടിന്റെ ടെസ്റ്റിലെ അഞ്ചാം ഇരട്ട ശതകമാണ് ഇത്.
19 ഫോറും 1 സിക്‌സും പറത്തിയാണ് ഇരട്ട ശതകത്തിലേക്ക് റൂട്ട് എത്തിയത്. 100ാം ടെസ്റ്റ് കളിക്കുന്ന കളിക്കാരന്റെ ഉയര്‍ന്ന സ്‌കോറായ 184 എന്ന ഇന്‍സമാം ഉള്‍ ഹഖിന്റെ റെക്കോര്‍ഡ് ആണ് റൂട്ട് പഴങ്കഥയാക്കിയത്. നായകന്‍ ജോ റൂട്ടിന് മികച്ച പിന്തുണ നല്‍കിയ ബെന്‍ സ്റ്റോക്സ് 82 റണ്‍സില്‍ പുറത്തായി.
തുടർച്ചയായ മൂന്ന് ടെസ്റ്റുകളിൽ 150-ൽ കൂടുതൽ റൺസ് നേടുന്ന ഏഴാമത്തെ കളിക്കാരനാണ് അദ്ദേഹം. ടോം ലതാം, കുമാർ സംഗക്കാര (തുടർച്ചയായ 4 ടെസ്റ്റുകൾ), മുദാസർ നസർ, സഹീർ അബ്ബാസ്, ഡോൺ ബ്രാഡ്മാൻ, വാലി ഹാമണ്ട് എന്നിവരുൾപ്പെടെ കൂടെയെത്തി .
തുടർച്ചയായ ടെസ്റ്റുകളിൽ 150+ സ്‌കോറുകൾ
4 കുമാർ സംഗക്കാര (2007)
3 വാലി ഹാമണ്ട് (1928-29)
3 ഡോൺ ബ്രാഡ്മാൻ (1937)
3 സഹീർ അബ്ബാസ് (1982-93)
3 മുദാസർ നസർ (1983)
3 ടോം ലതാം (2018-19)
3 ജോ റൂട്ട് (2021)
രണ്ടാം ദിനം കളി അവസാനികുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 555 റൺസാണ്. റൂട്ട് 218 റൺസിനായി 377 പന്തുകളും ഒൻപത് മണിക്കൂറും ഗ്രീസിൽ ചെലവഴിച്ചു .
