ചാംപ്യൻസ് ലീഗിലെ അദ്യ പാദ മത്സരത്തിൽ കെയ്‌ലിയോൺ എംബപ്പേയുടെ ഹാട്രിക്ക് മികവിൽ ബാഴ്‌സലോണയെ ക്യാമ്പ്നൗവിൽ ചാരമാക്കി പി എസ് ജി പടയോട്ടം ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സലോണ പാരിസിനോട് തകർന്നടിഞ്ഞത് മൂന്ന് ഗോളുകൾ നേടി എംബപ്പേ കളിയിലെ താരമായപ്പോൾ മറ്റൊരു ഗോൾ നേടി മോയ്‌സ് കീൻ പാരീസിന്റെ പട്ടിക പൂർത്തിയാക്കി.ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോൾ ആണ് ബാഴ്സലോണയുടെ ഏക ആശ്വാസഗോൾ. ഇതോടെ പാരീസിൽ നടക്കുന്ന രണ്ടാം പദമത്സരം ബർസലോണക്ക് നിർണായകമാകും.
