വീണ്ടും മുന്നിൽ നിന്നു തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്

Malayali Bro
0


കേരള ബ്ലാസ്റ്റേഴ്സിന് ഭാഗ്യം വീണ്ടും തുണച്ചില്ല .മനോഹരമായ ഫുട്ബോൾ ആയിരുന്നു ഒന്നാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്  കുറച്ചു ഭാഗ്യം കൂടി ഉണ്ടായിരുന്നെങ്കിൽ  ആദ്യ പകുതി അവസാനിക്കുമ്പോൾ മുംബൈ സിറ്റിക്ക് എതിരെ മൂന്നു  ഗോളുകൾക്ക് മുന്നിൽ നിന്നേനെ. എന്നിരുന്നാലും ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയാണ്. ഇരു ടീമുകളും തുടർച്ചയായി അറ്റാക്ക് ചെയ്ത മത്സരത്തിൽ ഗോൾ കീപ്പർമാരുടെ പ്രകടനം നിർണായകമായി.

27ആം മിനുട്ടിൽ വിസെന്റെയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്  സഹൽ അബ്ദുൽ സമദിന്റെ കോർണറിൽ നിന്ന് ഒരു മനോഹര ഹെഡറിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. സഹലിന്റെ സീസണിലെ രണ്ടാം അസിസ്റ്റായിരുന്നു ഇത്.

എന്നാൽ രണ്ടാം പകുതിയിലെ മികച്ച പ്രകടനം മുംബൈ ഒന്നിനെതിരെ  രണ്ട് ഗോൾ ലീഡ് നേടി വിജയം കരസ്ഥമാക്കി 

രണ്ടാം പകുതിയുടെ അവസാന ഗട്ടത്തിൽ ബ്ലാസ്റ്റേഴ്സ് മനോഹര ഫുട്ബോൾ കാഴ്ചവെച്ചെങ്കിലും ഗോൾമാത്രം വിട്ടുനിന്നു ഇതോടെ ബ്ലാസ്റ്റേഴ്സ് പട്ടികയിൽ  16 കളികളിൽ നിന്ന് 15 പോയിൻറ് നേടി 9 ആം സ്ഥാനത്ത് തുടരുന്നു . 

Post a Comment

0Comments

Post a Comment (0)
Whatsapp
call